ADVERTISEMENT

ആലപ്പുഴ ∙ ബൈക്കിൽ ഇന്ധന ടാങ്കിനു മുകളിൽ കുട്ടികളെ ഇരുത്തിക്കൊണ്ടു പോകുന്നവർക്ക് ഇനി ശിക്ഷ. കുട്ടികളുമായി യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാർക്കു കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ചു ബോധവൽക്കരണവും നൽകും. അപകടകരമായി കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കൊണ്ടുപോകുന്നവർക്കെതിരെ നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കുലർ നൽകി.

ഇന്ധന ടാങ്കിനു മുകളിൽ കുട്ടികളെ ഇരുത്തി അപകടകരമായി കൊണ്ടുപോകുന്നവർക്കെതിരെ കർശന നടപടിയടുക്കാൻ ബാലാവകാശ കമ്മിഷൻ മോട്ടോർ വാഹന വകുപ്പിന് ഉത്തരവ് നൽകിയിരുന്നു. വാഹന പരിശോധന നടത്തുമ്പോൾ, കുട്ടികളെയും വഹിച്ചുകൊണ്ട് യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാർക്കു പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കാനും ബോധവൽക്കരണം നടത്താനും നിർദേശം നൽകി. ഇന്ധന ടാങ്കിനു മുകളിൽ കുട്ടികളെ ഇരുത്തിക്കൊണ്ടു പോകുന്നവർക്കെതിരെ നിയമലംഘനത്തിനു നടപടിയെടുക്കണമെന്നും നിർദേശമുണ്ട്.

English Summary: Punishment if travel seating children on bike's petrol tank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com