ADVERTISEMENT

മുംബൈ ∙ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മുംബൈയിലെ എല്ലാ ഓഫീസുകളും മാർച്ച് 31 വരെ അടച്ചിടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അവശ്യവസ്തുക്കൾ വിൽക്കുന്നവ ഒഴികെ എല്ലാ കടകളും അടച്ചിടും. മുംബൈയിലെ സർക്കാർ ഓഫീസുകളിൽ 25 ശതമാനം പേര്‍ ഹാജരായാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുംബൈയ്ക്കു പുറമെ പുണെ, പിംപ്രി ചിഞ്ച്‌വാഡ്, നാഗ്പുർ എന്നിവിടങ്ങളിലും സമാന നിയന്ത്രണം ഏർപ്പെടുത്തി. 

ജീവനക്കാരുടെ ശമ്പളം നിർത്തലാക്കരുതെന്ന് അദ്ദേഹം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. പ്രതിസന്ധികൾ വരും, പക്ഷേ മാനവികത കാണിക്കണം. പൊതുഗതാഗതം നിർത്തലാക്കുന്നത് അവസാനഘട്ടത്തില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവശ്യ സേവനങ്ങൾ പ്രവർത്തിക്കും. പലചരക്ക്, പാൽ, മറ്റു ദൈനംദിന വസ്തുക്കൾ എന്നിവ ലഭ്യമാകും. അനാവശ്യ യാത്രകൾ കുറയ്ക്കാനും അദ്ദേഹം പൗരന്മാരോട് ആവശ്യപ്പെട്ടു.

English Summary: Coronavirus: Mumbai Offices Shut Till March 31, Essential Services Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com