ADVERTISEMENT

തിരുവനന്തപുരം∙ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിനു സംസ്ഥാനത്ത് ബുധനാഴ്ച 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് റജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ്- 338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കേസുകള്‍ മാത്രം റജിസ്റ്റര്‍ ചെയ്ത കാസര്‍കോട് ആണ് പിന്നില്‍. ജില്ല തിരിച്ചുള്ള കണക്ക് ചുവടെ

തിരുവനന്തപുരം സിറ്റി - 66

തിരുവനന്തപുരം റൂറല്‍ - 138

കൊല്ലം സിറ്റി - 170

കൊല്ലം റൂറല്‍ - 106

പത്തനംതിട്ട - 43

കോട്ടയം - 208

ആലപ്പുഴ - 178

ഇടുക്കി - 214

എറണാകുളം സിറ്റി - 88

എറണാകുളം റൂറല്‍ - 37

തൃശൂര്‍ സിറ്റി - 20

തൃശൂര്‍ റൂറല്‍ -37

പാലക്കാട് - 19

മലപ്പുറം - 11

കോഴിക്കോട് സിറ്റി - 338

കോഴിക്കോട് റൂറല്‍ - 13

വയനാട് - 35

കണ്ണൂര്‍ - 20

കാസര്‍ഗോഡ് -10

സംസ്ഥാനത്തൊട്ടാകെ ഇന്ന് 2535 പേരെ അറസ്റ്റു ചെയ്തു. 1636 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 137, 117

തിരുവനന്തപുരം റൂറല്‍ - 195, 145

കൊല്ലം സിറ്റി - 236, 198

പത്തനംതിട്ട - 125, 52

കോട്ടയം - 451, 104

ആലപ്പുഴ - 341, 0

ഇടുക്കി - 269, 75

എറണാകുളം സിറ്റി - 124, 125

എറണാകുളം റൂറല്‍ - 313, 211

തൃശൂര്‍ സിറ്റി - 31, 17

തൃശൂര്‍ റൂറല്‍ -99, 69

പാലക്കാട് - 37, 31

മലപ്പുറം - 24, 7

കോഴിക്കോട് സിറ്റി - 0, 388

കോഴിക്കോട് റൂറല്‍ - 33, 6

വയനാട് - 48, 23

കണ്ണൂര്‍ - 50, 50

കാസര്‍ഗോഡ് -22, 18

വാഹന പരിശോധന വ്യാഴാഴ്ച മുതല്‍ കര്‍ശനമാക്കും

സംസ്ഥാനത്തു നിലവിലുള്ള നിരോധനം ലംഘിച്ചു യാത്ര ചെയ്യുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ നാളെ മുതല്‍ ശക്തിപ്പെടുത്തും. വ്യക്തമായ കാരണങ്ങള്‍ കൂടാതെയും നിര്‍ദേശം ലംഘിച്ചും യാത്ര ചെയ്യുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി. ന്യായമായ ആവശ്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ.

സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ സത്യവാങ്മൂലം ഹാജരാക്കിയാല്‍ മാത്രമേ യാത്ര തുടരാന്‍ അനുവദിക്കൂ. സത്യവാങ്മൂലം പരിശോധിച്ചശേഷം പൊലീസ് ഇതു മടക്കി നല്‍കും. യാത്ര ചെയ്യുന്ന ആള്‍ ഒഴികെ മറ്റാരും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടതില്ല.

English Summary: 1751 police cases registered on first day of lock down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com