sections
MORE

ചാൾസ് രാജകുമാരനു കോവിഡ് 19; ആരോഗ്യനില തൃപ്തികരം

prince-charles
ചാൾസ് രാജകുമാരൻ
SHARE

ലണ്ടൻ∙ ബ്രിട്ടിഷ് രാജകുടുംബാംഗം ചാൾസ് രാജകുമാരനു കോവിഡ്-19 സ്ഥിരീകരിച്ചു. 71കാരനായ രാജകുമാരനു ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ലണ്ടനിലെ ക്ലാരൻസ് ഹൗസ് ഓഫിസ് അറിയിച്ചു. രാജകുമാരനും ഭാര്യ കാമിലയും സ്കോട്‌ലൻഡിലെ ബാൽമൊറാലിൽ ആണ് ഉള്ളത്. കാമിലയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

ആബർ‌ഡീൻ‌ഷയറിലുള്ള നാഷനൽ ഹെൽത്ത് സർവീസാണ് ഇരുവർക്കും പരിശോധന നടത്തിയത്. ചാൾസ് രാജകുമാരനു രോഗംപടർന്നത് എങ്ങനെയെന്നു വ്യക്തമായിട്ടില്ലെന്നും ക്ലാരൻസ് ഓഫിസ് അറിയിച്ചു. എലിസബത്ത് രാജ്ഞിയുടെ മൂത്ത മകനാണ് ചാൾസ് രാജകുമാരൻ. 

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ എലിസബത്ത് രാജ്ഞിയെ (93) നഗരഹൃദയത്തിലുള്ള ബക്കിങ്ങാം കൊട്ടാരത്തിൽനിന്നു വിൻഡ്സർ കൊട്ടാരത്തിലേക്കു മാറ്റിയിരുന്നു. നോർഫോക്കിലുള്ള സാൻഡ്രിങ്ങാം എസ്റ്റേറ്റിലായിരുന്ന ഭർത്താവ് ഫിലിപ് രാജകുമാരനെയും (98) ഇങ്ങോട്ടേയ്ക്കു മാറ്റി. ബക്കിങ്ങാം കൊട്ടാരത്തിൽ ഏറെ സന്ദർശകർ എത്താറുള്ളതിനാലാണ് മുൻകരുതൽ നടപടി. ബക്കിങ്ങാം കൊട്ടാരത്തിലെ ഒരു ജീവനക്കാരനു നേരത്തെ കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.

English Summary: Britain's Prince Charles tests positive for coronavirus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA