ADVERTISEMENT

തിരുവനന്തപുരം∙ മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾ യാത്ര ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ സുരക്ഷിതമായി തുടരാൻ ശ്രമിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർഥിച്ചു. നിലവിൽ താമസിക്കുന്ന മേഖലയിലെ പ്രാദേശിക ഭരണകൂടം നിഷ്‌കർഷിക്കുന്ന സുരക്ഷാ നിർദേശങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കണം.

രാജ്യമാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാലും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അതിർത്തികൾ അടച്ചിട്ടുള്ളതിനാലും കേരളത്തിലേക്കുള്ള യാത്രയ്ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യമാണ്. കേരള അതിർത്തികളിൽ ആരെങ്കിലും എത്തിച്ചേർന്നാൽ അവർക്ക് സംസ്ഥാനത്തേക്കു പ്രവേശനമുണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

English Summary: Chief Secretary on Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com