ADVERTISEMENT

തിരുവനന്തപുരം∙ മദ്യം, കഞ്ചാവ്, മറ്റു ലഹരി പദാർഥങ്ങൾ എന്നിവ അനിയന്ത്രിതമായി വർധിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തണമെന്ന് എക്സൈസ് കമ്മിഷണർ ആർ. അനന്തകൃഷ്ണൻ നിർദേശിച്ചു.

ബാറുകളിലും ബവ്റിജസ് ഷോപ്പുകളിലും സ്റ്റോക്ക് ചെയ്തിട്ടുള്ള മദ്യം സംരക്ഷിക്കാൻ പൊലീസിനൊപ്പം പ്രവർത്തിക്കണം. ഡിസ്റ്റലറികൾ, ബ്രൂവറികൾ, കോമ്പൗണ്ടിങ് ആൻഡ് ബ്ലെൻഡിങ് യൂണിറ്റ് എന്നിവിടങ്ങളിലെ മദ്യം, സ്പിരിറ്റ് എന്നിവ ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പാക്കണം. ബാറുകൾ, ബിയർ പാർലറുകൾ, ക്ലബ്ബുകൾ, ബവ്റിജസ് ഔട്ട്ലറ്റുകൾ, കള്ളുഷാപ്പുകൾ തുടങ്ങിയവ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം. സാനിറ്റൈസർ നിർമാണത്തിനു നൽകിയ സ്പിരിറ്റ് ദുരുപയോഗം ചെയ്യാതെ തടയണം.

Engish Summary: Lockdown: Instructions by Excise Commissioner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com