ADVERTISEMENT

തിരുവനന്തപുരം∙ കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാരായ ജീവനക്കാര്‍ക്ക് കോവിഡ്-19 പ്രതിസന്ധി മറികടക്കുന്നതു വരെയുള്ള കാലയളവില്‍ വേതനം മുടങ്ങില്ല. ഇതു സംബന്ധിച്ചു നിര്‍ദേശം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കി.

സംസ്ഥാന സഹകരണ റജിസ്ട്രാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സഹകരണ സംഘങ്ങള്‍ക്കും അവയുടെ ഉപസ്ഥാപനങ്ങള്‍ക്കും വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നും കളക്ഷന്‍ ഏജന്റുമാര്‍, അപ്രൈസര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവര്‍ക്കും നിത്യവൃത്തിക്കാവശ്യമായ വേതനം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com