ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യമാകെ ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 2021ലെ സെൻസസ് നടപടികൾ തുടങ്ങുന്നതു മാറ്റിവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് സെൻസസിന്റെ ആദ്യഘട്ടം നടക്കേണ്ടിയിരുന്നത്. ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ) പുതുക്കുന്നതിനുള്ള നടപടികളും നീട്ടി. അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എൻപിആർ പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കേണ്ടിയിരുന്നത്.

സെൻസസ്, എൻപിആർ നടപടികൾക്കു ഓരോ വീട്ടിലും അധികൃതർ നേരിട്ടു വരേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത് അസാധ്യമായതിനാലാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എൻപിആറുമായി സഹകരിക്കില്ലെന്നു കേരളം, ബംഗാൾ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ അറിയിച്ചിരുന്നു.

ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് വ്യാപനം തടയാൻ ഇതല്ലാതെ മാർഗമില്ല. ഓരോ ഇന്ത്യക്കാരനും സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ചു വീട്ടിലിരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.

English Summary: NPR, first phase of Census postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com