ADVERTISEMENT

ന്യൂ‍ഡൽഹി∙ കോവിഡ് 19 രോഗത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുമിച്ചു നേരിട്ടു തോൽപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. ദിനപത്രങ്ങളിലൂടെ രോഗബാധയുണ്ടാകുമെന്ന തെറ്റിദ്ധാരണ പരത്തരുത്. പത്ര വിതരണം തടസ്സപ്പെടുത്തരുതെന്നു ജാവഡേക്കർ പറഞ്ഞു. ഭക്ഷ്യധാന്യങ്ങൾക്കു ക്ഷാമം വരില്ല. ധാന്യങ്ങൾ സൗജന്യനിരക്കില്‍ മുന്‍കൂറായി നൽ‌കുമെന്നും മന്ത്രി പറഞ്ഞു.

ഒരു കിലോ അരിക്ക് മൂന്നു രൂപയും ഗോതമ്പിന് രണ്ടുരൂപയും നൽ‌കിയാൽ മതി. 80 കോടി ജനങ്ങൾക്ക് അരി ലഭ്യമാക്കും. ഭയം മൂലം ജനങ്ങൾ വൻതോതിൽ സാധനങ്ങൾ വാങ്ങേണ്ട ആവശ്യമില്ലെന്നും ജാവഡേക്കർ പറഞ്ഞു. കൊറോണ വൈറസ് ബാധ കാരണം ഉണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചു സർക്കാർ പഠിക്കുന്നുണ്ട്. ആദ്യം പ്രശ്നം പരിഹരിക്കുകയാണു വേണ്ടത്. എല്ലാ സംസ്ഥാനങ്ങളോടും ഹെൽപ് ലൈനുകൾ തുടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹെൽപ് ലൈൻ നമ്പർ ഇന്നു പുറത്തുവിടുമെന്നും ജാവഡേക്കർ വ്യക്തമാക്കി.

English Summary: ‘Rice will be supplied at Rs 3/kg & wheat at Rs 2/kg,’ says Union Minister Prakash Javadekar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com