ADVERTISEMENT

പാലക്കാട്∙ മണ്ണാർക്കാട് വിദേശത്തുനിന്നെത്തിയ ശേഷം ക്വാറന്റീനിൽ പോകാതിരുന്ന 51 കാരനെതിരെ പൊലീസ് കേസെടുത്തു. ഇയാൾക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണു നടപടി. സൗദി അറേബ്യയിൽനിന്ന് ദുബായ് വഴി വന്ന രോഗി നാട്ടിൽ പലയിടത്തും സഞ്ചരിക്കുകയായിരുന്നു. ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുന്നതായി കലക്ടർ അറിയിച്ചു. 

ഇയാളുടെ ഏഴു ബന്ധുക്കൾ ക്വാറന്റീനിലാണ്. മാർച്ച് 13നാണ് ഉംറ കഴിഞ്ഞ് ഇയാൾ കേരളത്തിൽ തിരിച്ചെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി മണ്ണാർക്കാട്ടേക്കു വരികയായിരുന്നു. അവിടെയെത്തി 13ന് ശേഷം പല സ്ഥലങ്ങളിലും ബസിൽ പോയി. ബാങ്കുകൾ, യത്തീംഖാന, പള്ളി എന്നിവിടങ്ങളിൽ പോയി. ജനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് അധികൃതർ ഇയാളെ കണ്ടെത്തിയത്. ഇയാൾ സ്വമേധയാ ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടില്ലെന്നാണു ലഭിക്കുന്ന വിവരം. 

‌21 ന് നിരീക്ഷണത്തിലായി. ബുധനാഴ്ചയാണു രോഗം സ്ഥിരീകരിച്ചത്. കെഎസ്ആർടിസിയിൽ കണ്ടക്ടറായ ഇയാളുടെ മകനും നിരീക്ഷണത്തിലാണ്. മകന്റെ റൂട്ട് മാപ്പ് ഇതിനകം തയാറായിട്ടുണ്ട്.

English Summary: Case against Palakkad Covid patient

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com