ADVERTISEMENT

ന്യൂഡൽഹി∙ കോവിഡിന്റെ സമൂഹവ്യാപന സാധ്യത മുൻനിർത്തി പ്രതിരോധ പ്രവർത്തനങ്ങളുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറെടുക്കുമ്പോൾ വെന്റിലേറ്ററുകൾ നിർമിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഒറ്റപ്പെട്ട, ഗ്രാമീണ മേഖലകളിൽ വൈദ്യസഹായം എത്തിക്കാനും മറ്റുമായി ട്രെയിനുകളുടെ കോച്ചുകൾ ഐസലേഷൻ വാർഡാക്കി മാറ്റാനുള്ള നീക്കവും റെയിൽവേ നടത്തുന്നുണ്ട്.

കപൂര്‍ത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയോട് എൽഎച്ച്ബി കോച്ചുകൾ ഐസലേഷൻ വാർഡാക്കി മാറ്റി നിർമിക്കാൻ ഇതിനോടകം തന്നെ നിർദേശം നൽകിയിട്ടുണ്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയോട് (ഐസിഎഫ്) വെന്റിലേറ്ററുകൾ നിർമിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: Coronavirus: Railways to make ventilators, coaches to be isolation units

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com