ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് 19 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. ഇതിൽ 126 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. വയനാട് ജില്ലയിൽ ആദ്യമായി ഒരാൾക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ–9, കാസർകോട്–3, മലപ്പുറം–3, തൃശൂർ–2, ഇടുക്കി–1 എന്നിങ്ങനെയാണ് ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം.

എറണാകുളത്ത് ചികിൽസയിലായിരുന്ന മൂന്നു കണ്ണൂർ സ്വദേശികളെയും രണ്ടു വിദേശ പൗരൻമാരെയും ഇന്ന് ആശുപത്രിയിൽനിന്ന് രോഗം ഭേദമായി വിട്ടയച്ചു. പത്തനംതിട്ടയിൽ ചികിൽസയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി. 1,20,003 ആളുകൾ നിരീക്ഷണത്തിലുണ്ട്. 1,01402 പേർ വീടുകളിലും 601 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നു മാത്രം 136 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 1342 സാംപിൾ പരിശോധനയ്ക്ക് അയച്ചു.

കേന്ദ്രത്തിന്റെ കോവിഡ് പാക്കേജ് സ്വാഗതം ചെയ്യുന്നു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സർക്കാർ സജ്ജമാണ്. സർക്കാർ ആശുത്രികൾക്കു പുറമേ സംസ്ഥാനത്ത് 879 സ്വകാര്യ ആശുപത്രികളിൽ 69,434 കിടക്കകൾ ഉണ്ട്. 5,607 ഐസിയു സൗകര്യമുണ്ട്. 716 ഹോസ്റ്റലുകളിൽ 15,333 മുറികളുണ്ട്. കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ചിലയിടങ്ങളിൽ ആരംഭിച്ചു. മറ്റിടങ്ങളിൽ സ്ഥലം കണ്ടെത്തി. ഭക്ഷണ വിതരണത്തിന് ആളുകളെ കണ്ടെത്തി. 715 പഞ്ചായത്തുകൾ ഹെൽപ്പ് ലൈൻ സജ്ജീകരിച്ചു. 15,433 വാർഡ് തല സമിതികൾ രൂപീകരിച്ചു.

English Summary: CM Pinarayi Vijayan Brief, on Covid 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com