ADVERTISEMENT

ന്യൂഡൽഹി ∙ 24 മണിക്കൂറിനിടെ രാജ്യത്തു കോവിഡ് ബാധിച്ചു നാലു മരണം. 42 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 649 ആയി; 16 പേർ മരിച്ചു. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 22,000 പിന്നിട്ടു. 7500ലേറെ പേര്‍ മരിച്ച ഇറ്റലിയിലാണ് ഏറ്റവുമധികം മരണം. കഴിഞ്ഞ 24 മണിക്കൂറില്‍ 683 പേരാണ് ഇറ്റലിയില്‍ മരിച്ചത്.

അതിവേഗ രോഗവ്യാപനമുള്ള സ്പെയിനാണു മരണനിരക്കില്‍ രണ്ടാമത്. 4,089 പേരാണ് ഇതുവരെ മരിച്ചത്. ഇന്നുമാത്രം മരിച്ചത് 442 പേ‍ര്‍. അമേരിക്കയെയും കോവിഡ് വരിഞ്ഞുമുറുക്കുകയാണ്. മരണസംഖ്യ 1,036 ആയി. ഇന്ന് 157 പേര്‍ മരിച്ച ഇറാനില്‍ മരണസംഖ്യ 2,234 ആയി. ലോകത്താകെ രോഗബാധിതരുടെ എണ്ണം 4,86,000 പിന്നിട്ടു.

English Summary: Covid 19: Death toll increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com