ADVERTISEMENT

പാരിസ്∙ കൊറോണ ബാധിച്ച കിഴക്കൻ ഫ്രാൻസിൽനിന്ന് 20 കോവിഡ്–19 രോഗികളുമായി അതിവേഗ ട്രെയിൻ സർവീസ്. കോവിഡ് അധികം ബാധിക്കാത്ത ഫ്രാൻസിലെ മറ്റു സ്ഥലങ്ങളിലേക്കാണ് രോഗികളെ എത്തിച്ചത്. ‘ട്രെയിൻ കം ഹോസ്പിറ്റൽ’ എന്ന നിലയ്ക്കുള്ള യൂറോപ്പിലെ ആദ്യ സംഭവമാണിതെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു.

ഇന്നലെ രാവിലെ പാരിസിൽനിന്ന് സ്ട്രാസ്ബർഗിലേക്കും മുൾഹൗസിലേക്കും പോയ ട്രെയിനിൽ ഓരോ കോച്ചിലും വിദഗ്ധ ആരോഗ്യ സംഘം എല്ലാവിധ സജ്ജീകരണങ്ങളോടെ തയാറായിരുന്നു. ഒരു കോച്ചിൽ നാലു രോഗികളെ ഉൾക്കൊള്ളിച്ചാണ് ട്രെയിൻ തിരികെ എത്തിയത്. 1300ൽ അധികം പേരാണ് കോവിഡ്–19 ബാധിച്ച് ഫ്രാൻസിൽ ഇതുവരെ മരിച്ചത്.

English Summary: France evacuates coronavirus patients on medicalized train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com