ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ശ്രീനഗറിലെ ഹൈദർപോറിൽ 65കാരനാണ് മരിച്ചത്. ഇതുവരെ ജമ്മു കശ്മീരിൽ 11 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ രോഗമുക്തനായി ആശുപത്രിവിട്ടു. കശ്മീരിലാകെ 5,124 പേർ നിരീക്ഷണത്തിലാണ്. 300ഓളം സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ഇന്നലെ ഗുജറാത്തിലെ അഹമ്മദാബാദില്‍ 85കാരി മരിച്ചിരുന്നു. സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ ഇവര്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. ഇന്നലെ മധ്യപ്രദേശിലും ഒരാള്‍ മരിച്ചിരുന്നു.

ഇതിനിടെ, മഹാരാഷ്ട്രയില്‍ ആറുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതര്‍ 122 ആയി. തമിഴ്നാട്ടിലും ഗോവയിലും ഇന്നലെ മൂന്നുപേര്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗോവയില്‍ ഇതാദ്യമായാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 664 ആയി. 593 പേര്‍ ചികിത്സയിലാണ്. 42പേര്‍ രോഗമുക്തരായി.

English Summary: 1st Coronavirus Death In Kashmir, 65-Year-Old Dies In Srinagar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com