ADVERTISEMENT

പാരിസ് ∙ മനുഷ്യകുലത്തിനുനേർക്കുള്ള വലിയ വിപത്തെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പു നൽകിയ കൊറോണ വൈറസ് ബാധയിൽ ലോകവ്യാപകമായി ലോക്ഡൗണിൽ കഴിയുന്നത് 300 കോടി ജനങ്ങൾ. ഇന്ത്യ, അർജന്റീന, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, യുഎസിലെ വിവിധ സംസ്ഥാനങ്ങൾ എന്നിവ നിർബന്ധിത അടച്ചുപൂട്ടലിലേക്കു പോയി.

മറ്റു പല രാജ്യങ്ങളും കർഫ്യൂകളും ക്വാറന്റീനുകളും സാമൂഹികഅകലം പാലിക്കുന്നതിനുള്ള കടുത്ത നിർദേശങ്ങളും നൽകി ജനങ്ങളെ കൂട്ടം ചേരാതിരിക്കാൻ പ്രേരിപ്പിക്കുന്നതായി രാജ്യാന്തര വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ആഗോള തലത്തിൽ കോവിഡ് മരണസംഖ്യ 23,000 കടന്നിരിക്കുകയാണ്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലുണ്ടായ മരണങ്ങളെ ഇറ്റലി മറികടന്നു.

വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ലോകത്തെ പാവപ്പെട്ടവരെ സഹായിക്കാനായി രണ്ട് ബില്യൻ യുഎസ് ഡോളർ ശേഖരിക്കാൻ സഹായിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ‘കോവിഡ്–19 മനുഷ്യകുലത്തെയാണു ഭീഷണിപ്പെടുത്തുന്നതെന്നും മനുഷ്യസമൂഹമൊന്നാകെ പോരാട്ടം നടത്തണമെന്നും’ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.

English Summary: More Than 3 Billion Told to Stay at Home Worldwide Over Coronavirus Outbreak, Says Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com