ADVERTISEMENT

പത്തനംതിട്ട ∙ കോവിഡ് വൈറസ് ബാധ രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യമുണ്ടായാൽ വിവിധ സംസ്ഥാനങ്ങളിലെ ജവഹർ നവോദയ വിദ്യാലയങ്ങളെ ഐസലേഷൻ ക്യാംപുകളായോ താൽക്കാലിക മെഡിക്കൽ ക്യാംപുകളായോ മാറ്റുന്നതിനെപ്പറ്റി ആലോചന.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കു നൽകിയ കത്തിലാണ് ഈ നിർദേശം. രാജ്യത്തെ ആകെയുള്ള 645 നവോദയ വിദ്യാലയങ്ങളിൽ 570 എണ്ണം നിലവിൽ ഈ രീതിയിലേക്കു മാറ്റാനാവും. ജില്ലാ കലക്‌ടർമാർ ഇതിന്റെ സാധ്യത പരിശോധിക്കണമെന്നും നിർദേശമുണ്ട്. നവോദയ വിദ്യാലയ സമിതി കമ്മിഷണർമാർക്കും പ്രിൻസിപ്പൽമാർക്കും ഇതു സംബന്ധിച്ചു നിർദേശം നൽകും.

ലോക് ഡൗൺ കാരണം ചില നവോദയ വിദ്യാലയങ്ങളിൽ നിന്നു കുട്ടികൾക്കു വീടുകളിലേക്കു പോകാൻ കഴിഞ്ഞിട്ടില്ല. ഇവർ ഹോസ്റ്റലുകളിൽ തന്നെ തുടരുന്ന സാഹചര്യമുണ്ട്. ഇത്തരം സ്കൂളുകളെ ഒഴിവാക്കി പൂർണമായും അവധിക്ക് അടച്ച നവോദയ വിദ്യാലയങ്ങളിലാകും ഇത്തരം ക്യാംപുകൾ തുറക്കുക.

English Summary: Navodaya schools to use as isolation camps, Covid plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com