ADVERTISEMENT

തിരുവനന്തപുരം ∙ ലോക്ഡൗൺ കർശനമാക്കിയ സാഹചര്യത്തിൽ അത് വിശദീകരിക്കുന്ന പൊലീസുകാരോട് രൂക്ഷമായി സംസാരിച്ച സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. സിപിഎമ്മിന്റെ കളമശ്ശേരി ഏരിയാ സെക്രട്ടറി ഭരണഘടനാ അതീത സ്ഥാപനമാണോയെന്ന് അദ്ദേഹം ചോദിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സക്കീർ ഹുസൈൻ പൊലീസുകാരോട് രൂക്ഷമായി പെരുമാറുന്ന വിഡിയോയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

സിപിഎമ്മിന്റെ കളമശ്ശേരി ഏരിയാ സെക്രട്ടറി ഭരണഘടനാ അതീത സ്ഥാപനമാണോ? മുൻപൊരിക്കൽ ക്രിമിനൽ കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോൾ ഇദ്ദേഹം കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിലെത്തി; പൊലീസിനെ വെല്ലുവിളിച്ച് യോഗം ചേർന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച പ്രതി പാർട്ടി ഓഫിസിന് അകത്തിരുന്നപ്പോൾ ഇളിഭ്യരായി കേരള പൊലീസ് പുറത്തുനിന്നു. ഇന്നിപ്പോൾ ലോക്ഡൗൺ കർശനമാക്കിയ സാഹചര്യത്തിൽ അത് വിശദീകരിക്കുന്ന പൊലീസുകാരോടുള്ള ധിക്കാരപരമായ പെരുമാറ്റം കാണുക! പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ആത്മഹത്യ ചെയ്ത ബാങ്ക് ഡയറക്ടറുടെ ആത്മഹത്യ കുറിപ്പിൽ ഉൾപ്പെട്ടയാളാണ് പൊലീസിനെയും നിയമ സംവിധാനത്തെയും വെല്ലുവിളിച്ച് നടക്കുന്നത്...

ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?

Content Highlight: P C Vishnunath facebook post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com