‘പൊലീസുകാര്‍ മാസ്ക്കും ഗ്ലൗസും ധരിക്കണം; വാഹന രേഖ പരിശോധന ആവശ്യമെങ്കിൽ മാത്രം’

lockdown-kerala
SHARE

തിരുവനന്തപുരം∙ വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ മാസ്ക്കും ഗ്ലൗസും ധരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇക്കാര്യം ഉറപ്പുവരുത്തേണ്ടതിന്‍റെ ഉത്തരവാദിത്തം ജില്ലാ പോലീസ് മേധാവിമാര്‍ക്കായിരിക്കും. നിരോധനാജ്ഞ ലംഘിച്ച്  എത്തുന്ന വാഹനങ്ങള്‍ തടയുമ്പോള്‍ അത്യാവശ്യമാണെങ്കില്‍ മാത്രമേ വാഹനത്തിന്‍റെ രേഖകള്‍ പരിശോധിക്കണ്ടതുളളുവെന്നും പൊലീസ് മേധാവി നിർദേശം നൽകി.

വാഹനത്തിനുള്ളിലേക്കു കുനിഞ്ഞു പരിശോധിക്കുന്നത് ഒഴിവാക്കണം. പരിശോധനക്കിടെ വാഹനത്തിലോ യാത്രക്കാരെയോ ഗ്ലൗസ് ഉപയോഗിക്കാതെ സ്പര്‍ശിക്കാന്‍ പാടില്ല. വാഹനത്തിന്‍റെ ഡിക്കി തുറക്കേണ്ടിവരുന്ന അവസരങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വാഹനം തടഞ്ഞ് നിര്‍ത്തുമ്പോള്‍ യാത്രക്കാരുമായി നിശ്ചിത അകലം പാലിക്കുകയും ഏറെ നേരം സംസാരിക്കുന്നത് ഒഴിവാക്കുകയും വേണം.  

ഇനി ഒരു നിര്‍ദ്ദേശം ഉണ്ടാകും വരെ ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കാന്‍ പാടില്ല.പരിശോധന നടത്തുമ്പോള്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നത് ഒഴിവാക്കണം. ഒന്നോ രണ്ടോ പ്രധാന ജംഗ്ഷനുകള്‍ മാത്രം  കേന്ദ്രീകരിച്ച് പരിശോധ നടത്താതെ വിവിധ സ്ഥലങ്ങളിലായി പരിശോധന നടത്തണം.  വൈറസ് പകരാനുളള സാധ്യത പരമാവധി ഒഴിവാക്കാന്‍ ഇതുമൂലം കഴിയും. വൈറസ് വ്യാപനം തടയുന്നതിനായി കൈകള്‍ ഇടക്കിടെ സോപ്പോ സാനിറ്ററൈസറോ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.  

English Summary: Police should take precautionary steps to prevent covid 19 during vehicle inspection

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA