sections
MORE

പള്ളികൾ, യത്തീംഖാന, ആശുപത്രികൾ; മണ്ണാര്‍ക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ്

pkd-rout-map
SHARE

പാലക്കാട്∙ കോവിഡ് രോഗം സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറായി. കാരക്കുന്ന് (മാര്‍ച്ച് 13,20) ആനക്കാപ്പറമ്പ് (13,15) വിയ്യക്കുര്‍ശി (21) പള്ളികളില്‍ ഇയാള്‍ എത്തി. കാരക്കുര്‍ശി യത്തീംഖാന സന്ദര്‍ശിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് (16,18), ബാലന്‍ സഹകരണ (18,21) ആശുപത്രികളിലും പോയി. ഡോക്ടര്‍മാരുള്‍പ്പെടെ 170 പേരിലേറെ നിരീക്ഷണത്തിലാണ്.

വിദേശത്തുനിന്ന് എത്തിയ ശേഷം രോഗി ക്വാറന്റീന്‍ പാലിക്കാതെ സർക്കാർ നിർദേശം അവഗണിക്കുകയായിരുന്നു. ഒരാഴ്ചയോളം പള്ളിയിലും ആശുപത്രികളിലും വിവിധ സ്ഥാപനങ്ങളിലും സഞ്ചരിച്ചു ഗുരുതര വീഴ്ച വരുത്തി. 51 വയസുകാരനായ ഇദ്ദേഹത്തിനെതിരെ കേസെടുത്തതായി കലക്ടർ അറിയിച്ചു. ഇയാളുടെ ഏഴു ബന്ധുക്കള്‍ ക്വാറന്റീനിലാണ്.

ദുബായില്‍ നിന്ന്  മാര്‍ച്ച് 13ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലിരുന്നില്ല. 20 വരെ നാട്ടിലുടനീളം സഞ്ചരിച്ചു. 21നാണ് ഇദ്ദേഹത്തെ വീട്ടിൽ നിർബന്ധിത നിരീക്ഷണത്തിലാക്കിയത്. പള്ളിയിൽ നമസ്കാരത്തിനും, ആശുപത്രികളിലും പോയി. വീട്ടിലുള്ളവരുമായും നാട്ടുകാരുമായും ഇടപഴകി. വലിയ സമ്പർക്കവലയത്തിന്റെ കണ്ണികൾ കണ്ടെത്താൻ ആരോഗ്യവിഭാഗം അന്വേഷണം തുടരുകയാണ്. 

ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലായ കെഎസ്ആര്‍ടിസി കണ്ടക്ടറായ മകന്‍ മണ്ണാര്‍ക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്കും,  ആനക്കട്ടി വഴി കോയമ്പത്തൂരിലേക്കുമുള്ള ബസുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ഇതേ ബസ് സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ കെഎസ്ആര്‍ടിസി തയാറാക്കി. മണ്ണാർക്കാട് മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ പരിഗണനയിലാണ്.

പട്ടാമ്പിയിൽ നിലവിൽ നടപടികൾ കർശനമാണ്. അതേസമയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ഒറ്റപ്പാലം വരോട് സ്വദേശിയും കോട്ടോപ്പാടം സ്വദേശിയും മാതൃകാപരമായി സർക്കാരിനെ വിവരം അറിയിച്ചു സ്വയം വീടിനുളളിൽ കഴിഞ്ഞത് ആരോഗ്യ വകുപ്പിന് ആശ്വാസമായി.

 കോവിഡ് 19 സ്ഥിരീകരിച്ച കാരാക്കുറിശ്ശിക്കരൻ സഞ്ചരിച്ചത് ഇങ്ങനെ 

മാര്‍ച്ച് 13

∙രാവിലെ 7.50 ന് ദുബായില്‍ നിന്ന് എ.ഐ 344 വിമാനത്തില്‍ 29 സി സീറ്റില്‍ സഞ്ചരിച്ച് കോഴിക്കോട് വിമാനത്താവളത്തിലെത്തി.

∙ രാവിലെ 9 ന് സ്വന്തം കാറില്‍ നാലു കുടുംബാംഗങ്ങള്‍ക്കൊപ്പം മണ്ണാര്‍ക്കാട് വീട്ടിലേക്ക് പുറപ്പെട്ടു

∙10.30 ഓടെ കൊണ്ടോട്ടിക്കടുത്ത് വള്ളുവമ്പ്രം എന്ന സ്ഥലത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങുന്നു. മറ്റെവിടെയും വാഹനം നിര്‍ത്തിയിട്ടില്ല.

∙ഉച്ചക്ക് 12ന് വീട്ടിലെത്തി.

∙12.30ന് കാറില്‍ ഒറ്റക്കു സഞ്ചരിച്ച് കാരാക്കുന്ന് സുന്നി ജമാഅത്ത് പള്ളിയില്‍ ജുമ നിസ്‌ക്കാരത്തില്‍ പങ്കെടുത്തു. (പള്ളിയില്‍ 60 ഓളം പേര്‍ )

∙ ഉച്ചക്ക് 1.30 ന് വീട്ടില്‍ തിരിച്ചെത്തി.

∙രാത്രി ഏഴിന് കാരാക്കുറിശ്ശി ദാറുല്‍ സലാം യത്തിംഖാന സന്ദര്‍ശിച്ചു.

∙ ഇതിനിടെ അണക്കപ്പറമ്പിലെ അയിഷാ പള്ളിയില്‍ 4 മണിക്കും, 6.45 നും 7. 45 നും സമയങ്ങളില്‍ നിസ്‌ക്കരിക്കാനെത്തി.

മാര്‍ച്ച് 14

∙അനക്കപ്പറമ്പ് ഐഷാ പള്ളിയില്‍ 5 നേരവും (രാവിലെ 5 മണി, ഉച്ചക്ക് 12.30, വൈകിട്ട് 4, 6.45, രാത്രി 7.45) നിസ്‌ക്കാരത്തിന് പോയി.

∙രാവിലെ 11 മണിയോടെ ഇയാളുടെ വീട്ടില്‍ രണ്ടു സന്ദര്‍ശകര്‍ എത്തി.

∙അന്നേദിവസം ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയില്‍ അരപ്പാറ വാഴാംപുരത്തെ ഒരു വീട്ടിലെ സ്വകാര്യ ചടങ്ങില്‍ ഇയാള്‍ പങ്കെടുത്തു.

∙വൈകിട്ട് നാലിന് രണ്ടു പേര്‍ കൂടി വീട്ടില്‍ സന്ദര്‍ശിക്കാനെത്തി.

മാര്‍ച്ച് 15

∙അനക്കപ്പറമ്പ് ഐഷാ പള്ളിയില്‍ 5 നേരം (രാവിലെ 5 മണി, ഉച്ചക്ക് 12.30, വൈകിട്ട് 4, 6.45, രാത്രി 7.45) നമസ്‌ക്കാരത്തിന് പോയി.

മാര്‍ച്ച് 16

∙രാവിലെ 10നും 12നും ഇടയില്‍ രണ്ടാമത്തെ മകനൊപ്പം മണ്ണാര്‍കാട് താലൂക്ക് ആശുപത്രിയിലെ കൊറോണ ഒപിയില്‍

∙ഉച്ചക്ക് 1230 നും 1.15 നും ഇടയില്‍ ആശുപത്രി പടിയിലെ ജനതാ സ്റ്റോര്‍ & വെജിറ്റബിള്‍ ഷോപ്പിലെത്തി.

∙ഉച്ചക്ക് 2ന് മുക്കന്നം പെട്രോള്‍ പമ്പില്‍.

മാര്‍ച്ച് 17

സ്വന്തം വീട്ടില്‍. പുറത്തേക്ക് പോയില്ല

മാര്‍ച്ച് 18

∙രാവിലെ 9 നും 12 നു മിടയില്‍ വീണ്ടും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ കാറില്‍ രണ്ടാമത്തെ മകനൊപ്പം എത്തി.

∙ഉച്ചക്ക് 12.30ന് ആശുപത്രിക്ക് സമീപത്തെ കയ്യാട്ട് ടൈലറിങ് സെന്ററില്‍.

∙രാത്രി 7നും 8 നുമിടയില്‍ സ്ഥലത്തെ സഹകരണ ആശുപത്രിയില്‍.

മാര്‍ച്ച് 19

∙ വീട്ടില്‍ തന്നെ തുടര്‍ന്നു.

മാര്‍ച്ച് 20

∙മാര്‍ച്ച് 20 ന് കാരക്കുന്ന് സുന്നി ജമാഅത്ത് പള്ളിയില്‍ ജുമ ന‍മസ്‌ക്കാരത്തില്‍ പങ്കെടുത്തു. (60 ഓളം പേര്‍ പള്ളിയില്‍)

മാര്‍ച്ച് 21

∙രാവിലെ 9.10ന് വീണ്ടും സഹകരണ ആശുപത്രിയില്‍.

∙ഉച്ചക്ക് ഒന്നിന് വിയ്യക്കുറിശി പള്ളിയില്‍.

∙ഉച്ചക്ക് 1.30 നും 3നും ഇടയ്ക്ക് വീണ്ടും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍.

മാര്‍ച്ച് 22

∙22 ന് ഇയാള്‍ വീട്ടില്‍ തുടര്‍ന്നെങ്കിലും ഒരാള്‍ സന്ദര്‍ശിക്കാനെത്തി.

മാര്‍ച്ച് 23

∙9.30 - 12.00നുംഇടയിൽ മൂത്ത മകനൊപ്പം കാറില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തി. പിന്നീടാണ് വീട്ടില്‍ നിരീക്ഷണത്തിലായത്.

രേ‍ാഗം സ്ഥിതീകരിച്ച കോട്ടോപ്പാടം സ്വദേശിയുടെ റൂട്ട് മാപ്

മാര്‍ച്ച് 21

∙ദുബായില്‍ നിന്നും രാത്രി 10 നും 11 നും ഇടയ്ക്ക് കോഴിക്കോട് വിമാനത്താവളത്തിലെത്തി. 

∙പുലര്‍ച്ചെ 12 ന് മണ്ണാര്‍ക്കാട്ടെ വീട്ടില്‍ സ്വന്തം വാഹനത്തില്‍ എത്തി. ബന്ധുവാണ് കാറോടിച്ചത്. ഇയാളെ വീട്ടിലാക്കിയതിനു ശേഷം ബന്ധു മലപ്പുറത്തേക്കു തിരിച്ചു.

മാര്‍ച്ച് 22

നിരീക്ഷണ നിർദേശമനുസരിച്ച് ഹോം ക്വാറന്‍ന്റയിനില്‍ തുടര്‍ന്നു. സന്ദര്‍ശകരെ അനുവദിച്ചില്ല. രാത്രി ചുമയും അസ്വസ്ഥതയും അനുഭവപ്പെട്ടു.

മാര്‍ച്ച് 23

രാവിലെ 9 നും 9 30-നും ഇടയിൽ ആംബുലന്‍സില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തി. സാംപിള്‍ പരിശോധനയ്ക്ക് എടുത്ത്,രക്ത പരിശോധനയും നടത്തി. തിരിച്ച് വീട്ടിലേക്ക് ആംബുലന്‍സില്‍ വന്നു. ഹോം ക്വാറന്‍ന്റീനില്‍ തുടര്‍ന്നു. സന്ദര്‍ശകര്‍ ആരും ഇല്ല.

മാര്‍ച്ച് 24, 25

ഹോം ക്വാറന്‍ന്റയിനില്‍ തുടര്‍ന്നു.

English Summary: Root map of Mannarkkad Covid patient

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA