ADVERTISEMENT

പത്തനംതിട്ട∙ ബുധനാഴ്ച പത്തനംതിട്ടയിൽ കോവിഡ് സ്ഥിരീകരിച്ച രോഗി കോട്ടയത്തും എത്തി. ജില്ലാ ഭരണകൂടം പ്രസിദ്ധികരിച്ച് ഇയാളുടെ റൂട്ട് മാപ്പിലാണ് കോട്ടയം തെള്ളകത്തെ അന്നപൂർണ ഹോട്ടലിൽ എത്തിയതായി പറയുന്നത്. മാർച്ച് 14ന് രാവിലെ 10.45നും 11നും ഇടയിലാണ് ഇയാൾ കോട്ടയത്തെ ഹോട്ടലിൽ എത്തിയതായി പറയുന്നത്. 

മാർച്ച് 13ന് ഇവൈ 20 വിമാനത്തിൽ ലണ്ടലിൻ നിന്ന് അബുദാബിയിലെത്തിയ രോഗി മാർച്ച് 14ന് രാവിലെ 8.15ന് ഇവൈ 246 വിമാനത്തിൽ കൊച്ചിയിലെത്തി. തുടർന്ന് കാറിലാണ് വീട്ടിലേക്കു തിരിച്ചത്. എറണാകുളത്തു നിന്നുള്ള ഡ്രൈവറും ഇടുക്കിയിൽ നിന്നുള്ള ബന്ധുവും ഒപ്പമുണ്ടായിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് കോട്ടയത്തെ അന്നപൂർണ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചത്. രാവിലെ 10.45നും 11നും ഇടയിൽ. തുടർന്ന് ഉച്ചയ്ക്ക് 12 ഓടെ ആറന്മുളയിലെ എരുമക്കാട്ടെ വസതിയിലെത്തി. 

15ന് ഉച്ച കഴിഞ്ഞ് 2ന് കോഴഞ്ചേരി ജില്ലാ ആശുപത്രി സന്ദർശിച്ചു. അവിടെ റജിസ്ട്രേഷൻ കൗണ്ടർ, ക്യാഷ്വാലിറ്റി, ഫാർമസി എന്നിവ സന്ദർശിച്ചു. 3.30ന് വീട്ടിലെത്തി. 23നും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തി. 25ന് പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഈ തീയതികളിൽ പ്രസ്തുത സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ പത്തനംതിട്ട ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടാൻ അറിയിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ടെ നമ്പർ: 9188297118, 9188294118

English Summary : Route map of Pathanamthitta covid patient

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com