ADVERTISEMENT

കലിഫോർണിയ ∙ സമൂഹമാധ്യമത്തിൽ കൊറോണവൈറസ് ചലഞ്ച് ഏറ്റെടുത്ത യുവാവിനു കോവിഡ് സ്ഥിരീകരിച്ചു. ക്ലോസറ്റിൽ നക്കി കൊറോണവൈറസ് ചലഞ്ച് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ച് ദിവസങ്ങൾക്കകമാണു ടിക്ടോക് താരമായ ലാർസിന് (21) കോവിഡ് പോസിറ്റീവ് ആയത്. ആശുപത്രി കിടക്കയിൽനിന്നുള്ള ഫൂട്ടേജ് പങ്കുവച്ച ലാർസ് തന്നെയാണു രോഗവിവരം വെളിപ്പെടുത്തിയത്. ചലഞ്ച് നടത്തിയതാണോ രോഗകാരണം എന്നു വ്യക്തമല്ല. മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് ഉൾപ്പെടെയുള്ള സമൂഹമാധ്യമ ചലഞ്ചുകൾ ഏറ്റെടുക്കുകയും വിഡിയോകൾ തയാറാക്കുകയും ചെയ്തു കയ്യടി നേടുന്നയാളാണു ലാർസ്.

ബെവർലി ഹിൽസ് സ്വദേശിയായ ലാർസ് രോഗവിവരം അറിയിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെ അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഗേഷോൻമെൻഡിസ് എന്ന പേരിലറിയപ്പെടുന്ന ലാർസ്, രണ്ടു ദിവസം മുമ്പാണു കൊറോണചലഞ്ച് വിഡിയോ പങ്കുവച്ചത്. ഒരു പൊതുശുചിമുറിയിലെ ക്ലോസറ്റ് നക്കുന്ന വിഡിയോ ആണ് ചലഞ്ചിന്റെ ഭാഗമായി ഇയാൾ പോസ്റ്റ് ചെയ്തത്. ഏറെ വിമർശിക്കപ്പെടുമ്പോഴും ഒട്ടേറെപ്പേർ ഏറ്റെടുത്ത സമൂഹമാധ്യമ ചലഞ്ചാണിത്. നല്ല വരുമാനം കിട്ടുന്നുണ്ട് എന്നായിരുന്നു ഇതേപ്പറ്റിയുള്ള വിമർശനങ്ങൾക്കു ഒരു ടിവി ഷോയിൽ ലാർസിന്റെ മറുപടി.

വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക് ടോക്കിലാണു ചലഞ്ച് തരംഗമായത്. മിയാമി സ്വദേശിയായ 22കാരി, കോവിഡ് പടർന്നുപിടിക്കുന്ന ദിവസങ്ങളിൽ ‘സാഹസിക തമാശ’ മട്ടിൽ വിമാനത്തിലെ ക്ലോസറ്റിൽ നക്കുന്ന വിഡിയോ ആണ് ഇത്തരത്തിൽ ആദ്യം വൈറലായത്. വിമാനത്തിലെ ശുചിമുറികൾ വൃത്തിയുള്ളതാണ് എന്നിതാ തെളിഞ്ഞിരിക്കുന്നു എന്ന മുഖവുരയോടെ ആണ് ‘കൊറോണവൈറസ് ചലഞ്ച്’ വിഡിയോ ഇവർ പോസ്റ്റ് ചെയ്തത്. ഇതിന്റെ ചുവടുപിടിച്ചു രോഗം പിടിപെടാൻ സാധ്യതയുള്ള സൂപ്പർമാർക്കറ്റുകളിലെ പ്രതലങ്ങളിൽ ഉൾപ്പെടെ നക്കുന്ന വിഡിയോകൾ ടിക് ടോക്കിൽ തരംഗമാവുകയായിരുന്നു.

English Summary: Influencer Who Licked Toilet Seat to Mock Coronavirus Reportedly Tests Positive for It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com