ADVERTISEMENT

ലക്നൗ ∙ ലോക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് പൊതുസ്ഥലത്ത് ആളെ കൂട്ടിയ ആൾദൈവം അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലെ മെഹ്ദ പൂർവയിലാണ് സംഭവം. ചുവന്ന പട്ടുസാരിയണിഞ്ഞ് കൈയില്‍ വാളുമായി നില്‍ക്കുന്ന സ്ത്രീ സ്വയം ‘മാ ആദി ശക്തി’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവർ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇതനുസരിക്കാൻ സ്ത്രീയും വിശ്വാസികളും തയാറായില്ല. മാത്രമല്ല ഇവർ  പൊലീസിന് നേരേ വാൾ വീശി. കഴിയുമെങ്കില്‍ എന്നെ ഇവിടെ നിന്നുമാറ്റൂ എന്ന് അലറിക്കൊണ്ട് പൊലീസിനെ ആക്രമിക്കാനൊരുങ്ങി. ഇതോടെ വനിതാപൊലീസ് ആൾദൈവത്തെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയായിരുന്നു. വിശ്വാസികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും നടത്തി. 

English Summary: Sword-Waving Godwoman Dares Uttar Pradesh Police Amid Coronavirus Lockdown, Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com