ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡിന്റെ വ്യാപനം അറിയാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. വരുന്ന ഒരാഴ്ച നിര്‍ണായകമാണ്. വിദേശത്തുനിന്ന് എത്തുന്ന ചിലര്‍ ഇപ്പോഴും ക്വാറന്റീന്‍ പാലിക്കുന്നില്ല. ഇവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകും. നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത് ഗള്‍ഫില്‍നിന്നുള്ള വരവ് മൂലമാണ്.

കേരളത്തിന്റെ ചികില്‍സാ നടപടികളുടെ മാതൃക കേന്ദ്രം ഉൾ‌പ്പെടെ തേടിയിരുന്നു. ഗുരുതര രോഗങ്ങൾക്കു സംസ്ഥാനത്തിനു പുറത്തു ചികിത്സയ്ക്കു പോകാം. ചികിത്സാരേഖകള്‍ വച്ച് പൊലീസിന്റെ അനുമതി വാങ്ങിയാൽ മതിയെന്നും മനോരമ ന്യൂസ് പുലര്‍വേളയില്‍ അതിഥിയായെത്തിയ മന്ത്രി പറഞ്ഞു.

English Summary: Community spread not happened in Kerala says KK Shailaja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com