ADVERTISEMENT

കൊച്ചി ∙ എറണാകുളം ജില്ലയിൽ ഇന്നു ലഭിച്ച 6 പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി 22 സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കൺട്രോൾ റൂമിലേക്കുള്ള ഫോൺ വിളികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 9 മണി വരെ 111 ഫോൺ വിളികളാണ് എത്തിയത്.

രാത്രിയെത്തിയ ഭൂരിഭാഗം വിളികളും അതിഥി തൊഴിലാളികളിൽനിന്നാണ്. ഭക്ഷണം സംബന്ധിച്ച വിവരങ്ങൾക്കായാണ് കൂടുതൽ വിളികളും. ഇവർക്കെല്ലാം അതത് പ്രദേശത്തെ കമ്മ്യൂണിറ്റി കിച്ചണുകളുമായി ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പരുകൾ നൽകി. 25ന് കോവിഡ് സ്ഥിരീകരിച്ച 37 വയസ്സുകാരൻ സന്ദർശനം നടത്തിയ ബാങ്കിൽ പോയിട്ടുണ്ട് നിരീക്ഷണത്തിൽ കഴിയാണോ എന്ന് ചോദിച്ചും വിളികളെത്തി. ഇന്നലെ കൊച്ചി തുറമുഖത്തെത്തിയ 4 കപ്പലുകളിലെ 102 ക്രൂ അംഗങ്ങളെ പരിശോധിച്ചതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ല.

English Summary: COVID-19: 6 samples test negative in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com