ADVERTISEMENT

പാലക്കാട് ∙ പട്ടാമ്പിയില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ സിഐടിയു നേതാവിനെതിരെ പൊലീസ് കേസെടുത്തു. അതിഥി തൊഴിലാളി യൂണിയന്‍ പട്ടാമ്പി ഡിവിഷന്‍ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെയാണ് കേസ്. നാനൂറിലധികം തൊഴിലാളികളെ സമരത്തിനു പ്രേരിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.

തെരുവിലിറങ്ങിയ തൊഴിലാളികളെ പൊലീസ് അനുനയിപ്പിച്ചു പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. മേഖലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ പൊതുജനങ്ങളുടെ ആരോഗ്യത്തിനു ദോഷമാകുന്ന രീതിയിലാണ് സിഐടിയു നേതാവ് പ്രവര്‍ത്തിച്ചത്. തൊഴിലാളികളെ താമസസ്ഥലത്തു നിന്ന് ഇറക്കിവിട്ടതിന് ആറുപേര്‍ക്കെതിരെ കേസെടുത്തതായും പട്ടാമ്പി പൊലീസ് അറിയിച്ചു.

English Summary: Kerala lockdown, case against CITU leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com