ADVERTISEMENT

കോട്ടയം∙ ലോക്‌ഡൗൺ ലംഘിച്ച് പായിപ്പാട് അതിഥി തൊഴിലാളികള്‍ സംഘടിത പ്രതിഷേധം നടത്തിയതിൽ ഒരാള്‍ കൂടി അറസ്റ്റിൽ. ബംഗാളുകാരനായ അന്‍വര്‍ അലിയാണ് അറസ്റ്റിലായത്. നിയമലംഘനം, അനധികൃതമായി സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ബംഗാളുകാരനായ മുഹമ്മദ് റിഞ്ചുവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

നാട്ടിലേക്കു മടങ്ങണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം പായിപ്പാട് പ്രതിഷേധിച്ച അതിഥി തൊഴിലാളികള്‍ക്കെതിരെ തൃക്കൊടിത്താനം പൊലീസാണ് കേസെടുത്തത്. അനധികൃതമായി സംഘം ചേര്‍ന്നതിനു കണ്ടാലറിയാവുന്ന 2000 പേര്‍ക്കെതിരെയാണു കേസ്. പ്രതിഷേധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്‍റെ ഭാഗമായി 20 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു.

English Summary: Payippad protest; one more arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com