ADVERTISEMENT

ന്യൂഡൽ‌ഹി∙ നിസാമുദ്ദീനിലെ തബ്‍ലിഗ് സമ്മേളനം വഴിയുള്ള കോവിഡ് വ്യാപനം രാജ്യത്ത് 19 പേരുടെ ജീവനെടുത്തു. രോഗബാധയ്ക്കു സാധ്യതയുള്ള ഒന്‍പതിനായിരം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയിലെ മര്‍ക്കസില്‍ നിന്ന് പുറത്തെത്തിച്ച 334 പേര്‍ ആശുപത്രിയിലാണ്. 1800 പേര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലുണ്ട്. ആളുകളെ ഒഴിപ്പിക്കാന്‍ ഈ മാസം 21ന് ഡല്‍ഹി പൊലീസ് നിര്‍ദേശം നല്‍കിയിരുന്നതായും ഇത് പാലിക്കപ്പെട്ടില്ലെന്നും മര്‍ക്കസ് അധികൃതര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എഫ്െഎആറില്‍ പറയുന്നു.

പത്തനംതിട്ടയില്‍ നിന്നും കണ്ണൂരില്‍ നിന്നും പത്തുപേര്‍ വീതം തബ്‍ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മാര്‍ച്ച് 8,9,10 തിയതികളിലാണ് പത്തനംതിട്ടയില്‍ നിന്നുള്ളവര്‍ നിസാമുദ്ദീനിലെ മര്‍ക്കസിലുണ്ടായിരുന്നത്. മാര്‍ച്ചിന് മുന്‍പ് ജില്ലയില്‍ നിന്ന് മറ്റ് പത്തുപേര്‍ നിസാമുദീനില്‍ പോയി മടങ്ങിയെത്തി. കണ്ണൂരില്‍ നിന്ന് പങ്കെടുത്തവര്‍ക്ക് ക്വാറന്‍റീന്‍ നിര്‍ദേശിച്ചു. ഇതില്‍ അഞ്ചുപേര്‍ വിമാനത്തിലും അഞ്ചുപേര്‍ ട്രെയിനിലുമാണ് മടങ്ങിയെത്തിയത്. 300ലധികം പേര്‍ കേരളത്തില്‍ നിന്ന് മതസമ്മേളനത്തില്‍ പങ്കെ‍ടുത്തതായാണ് റിപ്പോര്‍ട്ട്.

തബ്‍ലിഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 23 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണപ്രദേശങ്ങളിലും രോഗബാധ ഭീഷണി നിലനില്‍ക്കുന്നുണ്ട്. രോഗബാധ സാധ്യത ഏറെ കൂടുതലുള്ളതായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയവരില്‍ 7,688 പേര്‍ ഇന്ത്യക്കാരും 1,306 പേര്‍ വിദേശികളുമാണ്. മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് തെലങ്കാനയിലാണ്. ഡല്‍ഹി ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ സമ്മേളനത്തില്‍ പങ്കെടുത്ത 275 വിദേശികളെ കണ്ടെത്തി.

ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ച 219 പേരില്‍ 108 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതാണ്. യുപി സര്‍ക്കാര്‍ 218 വിദേശികളടക്കം 569 പേരെ തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയില്‍ നിന്ന് പങ്കെടുത്ത 1,400 പേരില്‍ 1300 പേരെ നിരീക്ഷണത്തിലാക്കി. അരുണാചല്‍പ്രദേശിലെ ആദ്യ രോഗബാധിതനും മതസമ്മേളനത്തില്‍ പങ്കെടുത്തതാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മാര്‍ച്ച് 29ന് പുലര്‍ച്ചെ 2ന് മര്‍ക്കസില്‍ നേരിട്ടെത്തിയാണ് ആളുകളെ ഒഴിപ്പിക്കാന്‍ സാഹചര്യം ഒരുക്കിയത്.

English Summary: Covid 19: Delhi Nizamuddin mosque event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com