ADVERTISEMENT

സിംഗപ്പുർ ∙ ‘കൊറോണ, കൊറോണ’ എന്നു പറഞ്ഞു ഹോട്ടൽ തറയിൽ തുപ്പിയ ഇന്ത്യൻ വംശജനു രണ്ടുമാസത്തെ തടവുശിക്ഷ. ചങി വിമാനത്താവളത്തിലെ ഹോട്ടലിൽ ബഹളം വച്ച് തുപ്പിയ ജസ്‌വിന്ദർ സിങ് മെഹർ സിങ് (52) ആണ് അറസ്റ്റിലായത്. കൊറോണ വൈറസ് വ്യാപനത്തിനുശേഷം ആദ്യമായാണ് ഇവിടെ ഇങ്ങനെയൊരു സംഭവമെന്നാണു റിപ്പോർട്ട്. വിമാനത്താവളത്തിലെ അസർ റസ്റ്ററന്റിൽ എത്തിയപ്പോൾ ഹോട്ടല്‍ അടച്ചതായി ജീവനക്കാര്‍ അറിയിച്ചു.

ഇതിൽ അന്തുഷ്ടനായ ജസ്‍വിന്ദർ പ്ലേറ്റുകൾ എറിഞ്ഞുടക്കുകയും ‘കൊറോണ, കൊറോണ’ എന്നുപറഞ്ഞു രണ്ടിലേറെ തവണ തറയിൽ തുപ്പുകയുമായിരുന്നു. 2,500 സിംഗപ്പുർ ഡോളർ (ഏകദേശം 1.33 ലക്ഷം രൂപ) പിഴയും അടയ്ക്കണം. മറ്റൊരു കേസിൽ ശിക്ഷാ ഇളവ് കിട്ടി ഇയാൾ ഫെബ്രുവരിയിൽ പുറത്തിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഈ സംഭവത്തിലൂടെ ജയിൽ മോചന വ്യവസ്ഥ ലംഘിച്ചതിന് 55 ദിവസം അധികം തടവിൽ കിടക്കേണ്ടി വരും. 

English Summary: Indian-Origin Singaporean Jailed For Shouting "Corona, Corona", Spitting On Hotel Floor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com