ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 525 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 3072 ആയി. ഇതില്‍ 2,784 പേര്‍ നിലവില്‍ ചികിത്സയിലാണ്. 213 പേര്‍ രോഗമുക്തി നേടി. 75 പേര്‍ക്ക് മരണത്തിനു കീഴടങ്ങിയെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കേരളത്തിൽ ശനിയാഴ്ച 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

അതേസമയം, ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതിനായിരം കടന്നു. ആകെ 62,811 പേരാണ് മരിച്ചത്. 11,33,453 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലും സ്‌പെയിനിലുമാണ് മരണം ഏറ്റവും കൂടുതല്‍. ഇറ്റലിയില്‍ ഇതുവരെ 14,681 പേര്‍ മരിച്ചു. സ്‌പെയിനില്‍ 11,744 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

24 മണിക്കൂറിനിടെ സ്‌പെയിനില്‍ 809 പേരാണ് മരിച്ചത്. 2,77,607 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ 7,406 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 6,507 പേരും ബ്രിട്ടനില്‍ 4,313 പേരും മരിച്ചു. ബ്രിട്ടനിൽ 24 മണിക്കൂറിനുള്ളിൽ 708 പേർക്കാണ് ജീവൻ നഷ്ടമായത്. ഇവിടെ 3,735 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇറാനില്‍ മരണസംഖ്യ 3,452 ആയി. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ 3,326 പേരാണ് ഇതുവരെ മരിച്ചത്. 

English Summary : Covid 19: Global death toll rises above 60,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com