ADVERTISEMENT

ന്യൂഡൽഹി∙ വിവിധ രാജ്യങ്ങളിലായി പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യയും യുഎസ്സും ഒരുമിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തിയെന്ന് അദ്ദേഹം അറിയിച്ചു. 

‘യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സുദീർഘമായ ടെലിഫോൺ സംഭാഷണത്തിൽ ഏർപ്പെട്ടു. വളരെ നല്ലൊരു ചർച്ചയാണ് നടത്തിയത്. ഇന്ത്യയും യുഎസ്സും ഒരുമിച്ച് എല്ലാ ശക്തിയുമെടുത്ത് കോവിഡ് 19നെതിരെ പോരാടുമെന്ന ധാരണിലെത്തി’– മോദി ട്വിറ്ററിൽ കുറിച്ചു.

യുഎസ്സിൽ മൂന്നു ലക്ഷത്തോളം പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ശനിയാഴ്ച മാത്രം 22,987 പേർക്ക് രോഗം കണ്ടെത്തി. 24 മണിക്കൂറിനുള്ളിൽ 737 പേർ മരിച്ചതോടെ ആകെ മരണം 8,141 ആയി.

English Summary :On COVID-19, PM Modi, Trump "To Deploy Full Strength Of Partnership"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com