ADVERTISEMENT

ഉദയംപേരൂർ∙ കോഴിക്കോടു നിന്ന് ഇരുചക്ര വാഹനത്തിൽ പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ദമ്പതികളെ പൊലീസ് പിടികൂടി കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് താമസിച്ചു വരികയായിരുന്ന ഇവർ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ വരാനാവാതെ കുടുങ്ങിയതിനെ തുടർന്നാണു വിലക്കുകൾ ലംഘിച്ചു യാത്രയ്ക്കിറങ്ങിയത്.

പൊലീസ് നടക്കാവ് കവലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് വൈകിട്ട് 3.30 നു ഇവരെ പിടികൂടിയത്. തുടർന്ന് കോവിഡ് കണ്‍ട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് അകമ്പടിയോടെ ഇരുവരെയും തൃപ്പൂണിത്തുറ പുതിയകാവ് ഗവ. ആയുർവേദ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിലക്കു ലംഘിച്ച് യാത്ര ചെയ്തതിനു പകർച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു.

English Summary: Kerala lockdown, Police action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com