ADVERTISEMENT

തിരുവനന്തപുരം∙ കേരളം വാടകയ്ക്ക് എടുത്ത പവന്‍ ഹംസിന്‍റെ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിൽ ഹെലികോപ്റ്റർ എത്തുന്നതിന്റെ ദൃശ്യങ്ങൾ മനോരമ ഓൺലൈന് ലഭിച്ചു. രണ്ട് ക്യാപ്റ്റന്മാരും പവന്‍ ഹംസിന്‍റെ മൂന്ന് എൻജിനിയര്‍മാരും ഉൾപ്പെടുന്ന ആദ്യസംഘം തിങ്കളാഴ്ചയാണ് തലസ്ഥാനത്തെത്തിയത്.

tvm-heli-newst

പവന്‍ഹംസിന്‍റെ ഓഫിസ് പ്രവർത്തിക്കുന്നത് രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലാണ്. സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി പവൻ ഹംസിന്റെ ‘എഎസ് 365 ഡൗഫിൻ എൻ’ ഹെലികോപ്റ്റർ ഉപയോഗിക്കാന്‍  മാസവാടക ഇനത്തിൽ 1,44,60,000 രൂപ അനുവദിക്കാൻ ഫെബ്രുവരി 24ന് സർക്കാർ അനുമതി നൽകിയിരുന്നു. 18% ജിഎസ്ടി കൂടിയാകുമ്പോൾ തുക 1,70,63,000 കോടിരൂപയാകും.

English Summary: Helicopter for Kerala Reached

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com