ADVERTISEMENT

വാഷിങ്ടൻ∙ തുടർച്ചയായ രണ്ടാം ദിവസവും 24 മണിക്കൂറിനിടെ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം 2,000 കടന്നതോടെ യുഎസിൽ ആകെ മരണം 34,617 ആയി ഉയർന്നു. ഇന്നലെ മാത്രം 2,174 പേർക്കാണ് ജീവഹാനി സംഭവിച്ചത്. പുതിയതായി 29,567 കേസുകൾ കൂടി രേഖപ്പെടുത്തിയതോടെ യുഎസിൽ രോഗബാധിതർ 6,77,570 ആയി. എന്നാൽ കോവിഡ് രോഗികളുടെ കാര്യത്തിൽ യുഎസ് പ്രതിസന്ധിഘട്ടം പിന്നിട്ടെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം.

പതിനാല് ദിവസം നീണ്ടു നിൽക്കുന്ന മൂന്നു ഘട്ടങ്ങളായി വിപണികൾ തുറന്നേക്കുമെന്നാണ് ട്രംപ് ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ചില സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തുമെന്നും ഇത് ഗവർണർമാരുമായി ചേർന്ന് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിപണി തുറക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ അടിസ്ഥാനമില്ലാത്തും അനൗചിത്യപരമായ തീരുമാനമെന്നുമാണ് യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി വിശേഷിപ്പിച്ചത്. കൂടുതൽ കോവിഡ് പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണെന്നും അവർ അറിയിച്ചു. 

ഇറ്റലിയിലും സ്പെയിനിലും ഇന്നലെ മരണം 500 കടന്നു. ഇതോടെ ഇറ്റലിയിൽ ആകെ 22,170 പേരും സ്പെയിനിൽ 19,315 പേരും മരിച്ചു. ലോകത്താകമാനം കോവിഡ് മരണം 1,45,470 ആയപ്പോൾ രോഗബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. 21,82,025 പേരാണ് ആകെ രോഗബാധിതർ. ഫ്രാൻസിൽ 17,000 മേൽ പുതിയ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സ്ഥിതി രൂക്ഷമായി.

നിലവിൽ 1,65,027 പേർക്കാണ് രോഗം ബാധിച്ചത്. 17,920 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിൽ ഒറ്റ ദിവസം 800ലധികം ആളുകൾ മരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് രാജ്യം. ബ്രിട്ടൻ മൂന്നാഴ്ച കൂടി ലോക്‌ഡൗൺ നീട്ടി. ഇവിടെ 4617 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികൾ ഒരു ലക്ഷം കടന്നു. ജർമനിയിൽ 1,37,698 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 4052 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. 

English Summary: Covid 19: Global death toll updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com