ADVERTISEMENT

മധുര∙ നാലുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ എരിക്കിൻപാൽ കൊടുത്ത് കൊന്നതിന് അച്ഛനും അമ്മൂമയും അറസ്റ്റിൽ. നാലാമത്തെ കുട്ടിയും പെണ്ണായതാണ് കൊലയ്ക്കു കാരണമെന്ന് അച്ഛന്റെ മൊഴി. മധുര ഷോളവനത്താണ് എരിക്കിൻപാൽ കൊടുത്ത് കുട്ടിയെ കൊന്നത്. മധുരയിൽ രണ്ടു മാസത്തിനിടെ നടക്കുന്ന  മൂന്നാമത്തെ പെൺശിശുഹത്യയാണിത്. 

കഴിഞ്ഞ മാർച്ചിലും ഒരു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ എരിക്കിൻ പാൽ നൽകി കൊലപ്പെടുത്തി കൂഴിച്ചിട്ടിരുന്നു. മധുര പുല്ലനേരി ഗ്രാമത്തിലായിരുന്നു സംഭവം. ജനുവരി 30ന് ജനിച്ച കുഞ്ഞിന്റെ അകാലത്തിലുള്ള മരണം ഗ്രാമത്തിൽ സംസാരവിഷയമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈരമുരുകൻ – സൗമ്യ ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പിൽ മറവു ചെയ്ത നിലയിൽ കണ്ടെത്തിയത്. 

English Summary : Female infanticide: 4-day-old infant killed by father and grandmother,Madurai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com