ADVERTISEMENT

ന്യൂഡൽഹി ∙ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി. വിദ്യാർഥികളുടെ അക്കാദമിക താൽപര്യം കണക്കിലെടുത്താണ് എല്ലാ സംസ്ഥാനങ്ങളിലെയും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷ നടത്തുന്നതിനു ലോക്ഡൗൺ നടപടികളിൽ നിന്ന് ഇളവ് അനുവദിക്കുന്നതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെയും സിബിഎസ്ഇയുടേയും അഭ്യർഥന മാനിച്ചാണ് നടപടി. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി അജയ് ബെല്ലാ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കത്ത് അയച്ചു. പരീക്ഷ നടത്തിപ്പിനുള്ള തീയതി സംസ്ഥാന സർക്കാരുകൾക്കു തീരുമാനിക്കാം. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണായും പാലിച്ചായിരിക്കണം പരീക്ഷ നടത്തേണ്ടത്.

മറ്റു നിർദേശങ്ങൾ:

∙ കണ്ടെയ്മെന്റ് സോണുകളിൽ പരീക്ഷ കേന്ദ്രങ്ങൾ പാടില്ല.
∙ വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്ക് നിർബന്ധമായും ധരിക്കണം
∙ പരീക്ഷ കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിക്കണം; തെർമൽ സ്ക്രീനിങ്ങും സാനിറ്റൈസറും ഉറപ്പുവരുത്തണം.
∙ വിദ്യാർഥികളുടെ യാത്രയ്ക്കായി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകൾ പ്രത്യേക ബസുകൾ ക്രമീകരിക്കണം.

English Summary: MHA has been decided to grant exemption from the lockdown measures to conduct Board examination for classes 10th&12th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com