ADVERTISEMENT

കൊല്ലം ∙ സംസ്ഥാനത്ത് ഈ വർഷം ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്കു നടപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ആഴക്കടലിൽ പ്രത്യേക സാമ്പത്തിക മേഖലയിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്ന മത്സ്യബന്ധന നിരോധനം ജൂൺ 1 മുതൽ ജൂലൈ 31 വരെ 61 ദിവസമാണ്. 

നിരോധനം  നടപ്പിലാക്കുന്നതിനു മുന്നോടിയായി വിഡിയോ കോൺഫറൻസ് മുഖേന നടത്തിയ, ജില്ലാ കലക്ടർമാരുടെയും ബന്ധപ്പെട്ട വകുപ്പു മേധാവികളുടെയും മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗത്തിലാണു തീരുമാനം. ട്രോളിങ് നിരോധനത്തിനു മുന്നോടിയായുള്ള ജില്ലാതല യോഗങ്ങൾ ഈ മാസം 30നകം നടത്തുമെന്നും മന്ത്രി അറിയിച്ചു. ബോട്ടുടമകൾ യോഗം ബഹിഷ്കരിച്ചു. 

മൺസൂൺകാല കടൽ രക്ഷാപ്രവർത്തനത്തിനും പട്രോളിങിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആരംഭിച്ചു. കോവിഡ് വ്യാപനം തടയുന്നതിനു റിങ് സീൻ വള്ളങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികളുടെ എണ്ണം 30 ആയി നിജപ്പെടുത്തി. സാമൂഹിക അകലം പാലിച്ചു, കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിൽ ഏർപ്പെടാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.

English summary: Trawling ban in Kerala

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com