ADVERTISEMENT

ശ്രീനഗർ∙ ഭീകരാക്രമണത്തിൽ രണ്ട് ബിഎസ്എഫ് ജവാൻമാർ വീരമൃത്യു വരിച്ചു. നഗരത്തിനു സമീപപ്രദേശത്താണ് ആക്രമണമുണ്ടായത്.  ബൈക്കിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ സൈന്യം തുടരുകയാണ്.

ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്തുനിന്നും ജവാൻമാരുടെ തോക്കുകൾ കൈക്കലാക്കിയാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്. ഹിസ്ബുൽ മുജാഹിദീൻ നേതാവിനെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു. ഏഴ് ആഴ്ചക്കിടെ 27 സൈനികരാണ് വീരമൃത്യു വരിച്ചത്. 38 ഭീകരരും കൊല്ലപ്പെട്ടു.

English summary: Two BSF Jawans killed in Srinagar

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com