ADVERTISEMENT

ന്യൂഡൽഹി∙ നിയന്ത്രണരേഖയിൽ ഇന്ത്യയുടെ പട്രോളിങിനെ ചൈന തടസപ്പെടുത്തുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നിയന്ത്രണരേഖയിൽ ഇന്ത്യയുടെ ഭാഗത്താണ് എല്ലാ പ്രവർത്തനവും സൈന്യം നടത്തുന്നത്.

അതിര്‍ത്തി സംരക്ഷണത്തില്‍ ഇന്ത്യയുടേത് ഉത്തരവാദിത്തപരമായ സമീപനമാണ്. ഇന്ത്യന്‍ സൈന്യം പടിഞ്ഞാറന്‍ മേഖലയിലോ സിക്കിമിലോ നിയന്ത്രണരേഖ തെറ്റിച്ചിട്ടില്ല. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ യഥാര്‍ഥ നിയന്ത്രണരേഖയുടെ വിന്യാസം സൈനികര്‍ക്ക് അറിയാം. അത് കൃത്യതയോടെയാണ് പാലിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ലഡാക്ക് അതിര്‍ത്തിയോട് ചേര്‍ന്ന് സമീപകാലത്ത് നിരവധി ചൈനീസ് അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പാൻഗോങ് തടാകത്തിന് സമീപം ഇന്ത്യന്‍-ചൈനീസ് സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇരു രാജ്യങ്ങളുടെയും സൈനികർക്കു പരുക്കേറ്റിരുന്നു.

English summary: China Hindering Normal Patrolling in LAC

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com