ADVERTISEMENT

ന്യൂഡല്‍ഹി ∙ ഭാര്യയുടെ കാമുകനെന്നു സംശയിക്കുന്നയാളെ കൊല്ലാന്‍ കോവിഡ് ആരോഗ്യപ്രവര്‍ത്തകരെന്ന പേരില്‍ രണ്ടു സ്ത്രീകളെ വാടകയ്‌ക്കെടുത്ത് മരുന്നെന്ന വ്യജേന വിഷദ്രാവകം നല്‍കി അയച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ നല്‍കിയ വിഷം കലര്‍ത്തിയ ദ്രാവകം കുടിച്ചു ഹോം ഗാര്‍ഡും രണ്ടു കുടുംബാംഗങ്ങളും അവശനിലയിലായി. ഡല്‍ഹിയിലെ അലിപുരിലാണു സംഭവം. പ്രദീപ് എന്ന നാല്‍പത്തിരണ്ടുകാരനാണ് അറസ്റ്റിലായത്. 

ഭാര്യക്ക് ഹോംഗാര്‍ഡുമായി അടുപ്പമുണ്ടെന്നു സംശയിച്ചാണ് അയാളെ അപായപ്പെടുത്താന്‍ പ്രദീപ് തന്ത്രങ്ങള്‍ മെനഞ്ഞത്. ഇതിനായി രണ്ടു സ്ത്രീകളെ വാടകയ്‌ക്കെടുത്തു വിഷം കലര്‍ത്തിയ ദ്രാവകം മരുന്നാണെന്നു പറഞ്ഞു നല്‍കി അലിപുരിലെ ഹോംഗാര്‍ഡിന്റെ വീട്ടിലേക്ക് അയച്ചു. ഞായറാഴ്ച രാത്രി ഇവരുടെ വീട്ടിലെത്തിയ സ്ത്രീകള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന് രോഗ പ്രതിരോധത്തിനുള്ള മരുന്നാണെന്നു പറഞ്ഞു കുപ്പിയിലെ ദ്രാവകം നല്‍കി മടങ്ങി. ഇതു കുടിച്ചതിനു പിന്നാലെ ഹോംഗാര്‍ഡും കുടുംബാംഗങ്ങളും അവശനിലയിലായി. ഉടന്‍ തന്നെ ഇവരെ അടുത്തുളള ആശുപത്രിയിലെത്തിച്ചുവെന്നു പൊലീസ് പറഞ്ഞു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്നു സ്ത്രീകളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രദീപ് എന്നയാള്‍ പണം നല്‍കി വാടകയ്‌ക്കെടുത്തതാണെന്ന് ഇവര്‍ പൊലീസിനോടു പറഞ്ഞു. ഇതോടെ പൊലീസ് പ്രദീപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

English Summary: Delhi Man Hires Fake COVID-19 Health Workers To Poison Wife's Alleged Lover: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com