ADVERTISEMENT

ആലപ്പുഴ ∙ തോട്ടപ്പള്ളി തീരത്തെ കാറ്റാടി മരങ്ങൾ വെട്ടിയതിൽ പ്രതിഷേധിച്ച് ധീവര സഭ ജില്ലയിൽ തീരദേശ ഹർത്താൽ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. മരം വെട്ടിയ പ്രദേശം സന്ദർശിച്ച ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പുന്നപ്രയിൽ മന്ത്രി ജി.സുധാകരന്റെ വീടിനു മുന്നിൽ പ്രതിഷേധിച്ച ഡിസിസി പ്രസിഡന്റ് എം.ലിജു, കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ അടക്കം കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

തോട്ടപ്പള്ളിയിൽ ലീഡിങ് ചാനൽ ആഴം കൂട്ടണം എന്നു തന്നെയാണ് ആവശ്യമെന്നും തോട്ടപ്പള്ളി മറ്റൊരു കരിമണൽ ഖനന കേന്ദ്രമാക്കി മാറ്റരുത് എന്നാണ് നിലപാടെന്നും ലിജു പറഞ്ഞു. നിവേദനം നൽകാനെത്തിയ തങ്ങളെ പൊലീസ് തടഞ്ഞു. തുടർന്ന് 3 പേരെ കയറ്റി വിട്ടു. വീടിന്റെ പരിസരത്ത് വച്ച് പാർട്ടി ഗുണ്ടകൾ അവരെ ഭീഷണിപ്പെടുത്തിയതോടെയാണ് ബഹളമായതെന്നും ലിജു ആരോപിച്ചു.

English Summary: Hartal in Alappuzha coastal area over Tottappilli Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com