ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ എല്ലാ കോളജുകളും ജൂൺ ഒന്നിനു തന്നെ തുറക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും റഗുലർ ക്ലാസ് ആരംഭിക്കാൻ കഴിയുന്നതു വരെ ഓൺലൈൻ ക്ലാസ്സുകൾ നടത്താമെന്നും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ലോക്ഡൗണിനു ശേഷം കോളജുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതു സംബന്ധിച്ചു മാർഗനിർദേശം പുറപ്പെടുവിച്ചു.

അധ്യാപകർ അക്കാദമിക് കലണ്ടർ അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ടെന്നും വിദ്യാർഥികൾ അതിൽ പങ്കാളികളാകുന്നുണ്ടെന്നും പ്രിൻസിപ്പൽമാർ ഉറപ്പാക്കണം, ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാർഥികളുടെയും കൃത്യമായ ഹാജർ രേഖപ്പെടുത്തി സൂക്ഷിക്കുകയും യഥാസമയം ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് ക്ലാസുകൾ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണം.

English Summary: Colleges to open June 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com