വിമാനയാത്രാ നിയന്ത്രണത്തിൽ ഇളവ്; ഒസിഐ കാർഡിലെ ചില വിഭാഗങ്ങൾക്ക് നാട്ടിലെത്താം

flight
SHARE

ന്യൂഡൽഹി ∙ കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിമാനയാത്രാ നിയന്ത്രണത്തിൽ ഇളവുകളുമായി കേന്ദ്ര സർക്കാർ. ഒസിഐ (ഓവർസീസ് സിറ്റിസൻസ് ഓഫ് ഇന്ത്യ) കാർഡിലെ ചില വിഭാഗങ്ങൾക്കാണ് ഇന്ത്യയിലേക്കു തിരിച്ചു വരാൻ ഇളവ് അനുവദിച്ചത്. 

ഒസിഐ കാർഡുള്ള വിദേശത്തു താമസിക്കുന്നവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ, കുടുംബത്തിലെ മരണമോ അടിയന്തര കാര്യമോ കാരണം വരാൻ ആഗ്രഹിക്കുന്ന ഒസിഐ കാർഡുള്ളവർ, ദമ്പതികളിൽ ഒരാൾ ഒസിഐ കാർഡുള്ളയാളും മറ്റേയാൾ ഇന്ത്യൻ പൗരനും ആയിരിക്കുകയും ഇന്ത്യയിൽ വീടുണ്ടായിരിക്കുകയും ചെയ്യുന്നവർ, ഇന്ത്യയിൽ താമസിക്കുന്ന ദമ്പതികളുടെ ഒസിഐ കാർഡുള്ള സർവകലാശാല വിദ്യാർഥികൾ തുടങ്ങിയവർക്കാണു മടങ്ങിവരാൻ അവസരമുള്ളതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

English Summary: Visa, Travel Restrictions Eased For Some OCI Cardholders, Says Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA