ADVERTISEMENT

തിരുവനന്തപുരം ∙ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ക്ക് ഉപയോഗിക്കുന്നതിന് ഭാരം കുറഞ്ഞതും പുതുമയാര്‍ന്നതുമായ ഫെയ്സ് ഷീല്‍ഡുകള്‍ ലഭ്യമാക്കി. മുഡീറ്റ എന്ന കമ്പനിയാണ് 2000 ഫെയ്സ് ഷീല്‍ഡുകള്‍ നിർമിച്ചത്. പ്യൂവര്‍ ഹാര്‍ട്ട്, മരിക്കാര്‍ എന്നീ സ്ഥാപനങ്ങളാണ് അവ സ്പോണ്‍സര്‍ ചെയ്തത്. പൊലീസ് ആസ്ഥാനത്ത് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഫെയ്സ് ഷീല്‍ഡുകള്‍ ‍ഡ‍ിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി.

വ്യക്തിശുചിത്വം പാലിക്കുന്നതിന് സഹായകരമായ രീതിയിലാണ് ഫെയ്സ് ഷീല്‍ഡുകള്‍ നിർമിച്ചിട്ടുള്ളത്. പോളി എത്തിലീന്‍ ഉപയോഗിച്ചാണ് നിര്‍മാണം. 30 ഗ്രാം ഭാരമുള്ള ഇവ അണുവിമുക്തമാക്കിയ ശേഷം വീണ്ടും ഉപയോഗിക്കാന്‍ കഴിയും.

സാധാരണ മഴക്കോട്ട് പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ സഹകരണത്തോടെ പൊലീസ് ആവിഷ്കരിച്ചിട്ടുണ്ട്. ശരീരം മുഴുവന്‍ മൂടുന്ന മഴക്കോട്ടും ഫെയ്സ് ഷീല്‍ഡും ഉള്‍പ്പെടെയുള്ളവ കഴുകി ഉപയോഗിക്കാവുന്നതും ധരിക്കാന്‍ സുഖപ്രദവുമാണ്. മഴയില്‍ നിന്നും വൈറസില്‍ നിന്നും ഒരുപോലെ സംരക്ഷണം ലഭിക്കത്തക്ക രീതിയിലാണ് ഇവ തയാറാക്കിയിരിക്കുന്നത്.

English Summary: Face Shield for Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com