ADVERTISEMENT

കൊച്ചി∙ ബെംഗളൂരു–തിരുവനന്തപുരം പ്രത്യേക ട്രെയിനിലേക്ക് നോർക്ക വഴി ടിക്കറ്റ് ബുക്ക് ചെയ്തവരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതായി പരാതി. ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് 1000 രൂപയാണ് യാത്രക്കാർ നൽ‌കേണ്ടി വന്നത്. ബെംഗളൂരുവിൽ നിന്നുളള ട്രെയിൻ ശനിയാഴ്ച രാത്രി 8നു പുറപ്പെടും.

വ്യാഴാഴ്ച ഡൽഹിയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ 975 രൂപയായിരുന്നു നിരക്ക്. ഡൽഹി–തിരുവനന്തപുരം 2879 കിലോമീറ്ററും ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു 845 കിലോമീറ്ററുമാണ് ദൂരം. ഡൽഹിയിൽ നിന്നുളള ടിക്കറ്റ് നിരക്ക് ന്യായമാണെങ്കിലും ബെംഗളൂരു നിരക്ക് നാട്ടിലെങ്ങും ഇല്ലാത്തതാണ്. ഡൽഹിയിൽ നിന്നുളള ട്രെയിൻ സ്ലീപ്പറായിരുന്നെങ്കിൽ ബെംഗളൂരുവിൽ നിന്ന് ഓടിക്കുന്നതു നോൺ എസി ചെയർ കാറാണെന്നാണ് സൂചന. 

എസി ചെയർ കാറെന്ന പേരിലാണു പണം ഈടാക്കിയതെന്നും പറയുന്നു. അധികമായി വാങ്ങിയ പണം തിരികെ നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പ്രത്യേക ട്രെയിനോടിക്കാൻ കേന്ദ്രം 85%, സംസ്ഥാന സർക്കാർ 15% എന്നിങ്ങനെയാണു ചെലവാക്കുന്നത്. എന്നാൽ കേരള സർക്കാർ ടിക്കറ്റ് വിൽപനയിലൂടെയാണ് ഇതിലേക്കു പണം കണ്ടെത്തുന്നത്. മറ്റു സംസ്ഥാനങ്ങൾ പലതും സ്വന്തം നാട്ടുകാരെ സർക്കാർ ചെലവിൽ മടക്കി കൊണ്ടു പോകുമ്പോളാണിത്. 

10 ലക്ഷം രൂപയ്ക്കു മുകളിലാണു ടിക്കറ്റിന്റെ പേരിൽ നോർക്ക പിരിച്ചെടുത്തിരിക്കുന്നത്. നോൺ എസി ചെയർ കാറിൽ അമിത നിരക്ക് നൽ‍കിയിരുന്നു യാത്ര ചെയ്യേണ്ട ഗതികേടിലാണു ബെംഗളൂരുവിൽ കുടുങ്ങിയ മലയാളികൾ. സ്ലീപ്പർ ട്രെയിൻ അനുവദിക്കുകയോ പണം മടക്കി നൽകുകയോ വേണമെന്നു യാത്രക്കാർ പറഞ്ഞു. 

English Summary : High amount charged for Bengaluru-Thiruvananthapuram train tickets booking through NORKA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com