ADVERTISEMENT

കോട്ടയം∙ കോവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കര്‍ഷകരുടെ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മർദം ചെലുത്തണമെന്ന് യുപിഎ യോഗത്തില്‍ ജോസ് കെ.മാണി എംപി ആവശ്യപ്പെട്ടു. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം നടന്നത്.

ലോക്ഡൗണിനെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിലത്തകര്‍ച്ചയാണ് ഇന്ത്യയുടെ കാര്‍ഷിക മേഖല നേരിടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പാക്കേജ് കടക്കെണിയിലായ കര്‍ഷകന്റെ മുന്നില്‍ കൂടുതല്‍ കടമെടുക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ ഏറ്റവും പാവപ്പെട്ടവരായ ആളുകള്‍ക്കു നേരിട്ട് പണം നല്‍കുന്ന നിര്‍ദേശങ്ങളൊന്നുമില്ല. 

സ്ഥിരവരുമാനമോ തൊഴിലോ ഇല്ലാത്ത ഇന്ത്യയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വരുന്ന മൂന്നു മാസത്തേക്ക് പ്രതിമാസം 10,000 രൂപയും സൗജന്യ ഭക്ഷ്യധാന്യനും നല്‍കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മർദം ചെലുത്തണം. റബര്‍ ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ തനത് വിളകള്‍ക്കു താങ്ങുവില നിയമപരമായി ഉറപ്പാക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം.

മാധ്യമസ്ഥാപനങ്ങള്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയതിനെത്തുടര്‍ന്ന് പതിനായിരകണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായിരിക്കുകയാണ്. അവരെ സഹായിക്കുന്ന ഒരു നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് കാലത്ത് ജീവന്‍പണയംവച്ച് വാര്‍ത്തകള്‍ എത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളുണ്ടാവണം. ഈ നിര്‍ദേശങ്ങള്‍ അടിയന്തരമായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരണമെന്ന് ജോസ് കെ.മാണി യോഗത്തില്‍ ആവശ്യപ്പെട്ടു.  

English Summary : Jose K Mani about farmers' debt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com