ADVERTISEMENT

തിരുവനന്തപുരം∙ കൊറോണ വൈറസ് കനത്ത ആഘാതമേൽപ്പിച്ച യുഎസിലും കാനഡയിലുമുള്ള  മലയാളി സമൂഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ മേയ് 23 ന് അഭിസംബോധന ചെയ്യും. ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി എട്ടുമണിക്കാണ് മുഖ്യമന്ത്രിയുടെ വിഡിയോ കോൺഫറൻസ്. (പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പത്തര). 

ലോകകേരളസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിക്ക് നോർക്കയുടെ അമേരിക്ക, കാനഡ ടാസ്ക് ഫോഴ്സുകൾ, അമേരിക്കയിലെ മലയാളിസംഘടനകളായ ഫൊക്കാന. ഫോമ, വേൾഡ് മലയാളി കൗൺസിൽ, എകെഎംജി, നൈന, വേൾഡ് മലയാളി ഫെഡറേഷൻ, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് എന്നിവയുടെ പിന്തുണയുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് പ്രവാസികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി  മറുപടി നൽകും.  

വിഡിയോ കോൺഫറൻസിന് മുന്നോടിയായി അമേരിക്കയിലെ ലോക കേരള സഭാ അംഗങ്ങളുടെ യോഗം നോർക്ക ഡയറക്ടർ ഡോ. അനിരുദ്ധൻ വിളിച്ചുചേർത്തു. ലോക കേരള സഭയിലെ അമേരിക്കയിലെയും കാനഡയിലെയും പ്രതിനിധികൾ പങ്കെടുത്ത ആദ്യ യോഗം കൂടിയായിരുന്നു അത്.

വന്ദേഭാരത് മിഷന്റെ ഭാഗമായി കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിക്കുക, ഒസിഐ കാർഡുള്ള കുട്ടികൾക്ക് ഇന്ത്യൻ പൗരന്മാരായ മാതാപിതാക്കളോടൊപ്പം യാത്രാനുമതി നൽകുക എന്നിവയടക്കം നിരവധി ആവശ്യങ്ങൾ മലയാളികൾക്കുണ്ട്. ഈ വിഷയങ്ങളിൽ മുഖ്യമന്ത്രി കേന്ദ്രത്തോട് സമ്മർദ്ദം ചെലുത്തുമെന്ന  പ്രതീക്ഷയിലാണ് അമേരിക്കയിലെ മലയാളി സമൂഹം.

English Summary: Kerala CM video confrence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com