ADVERTISEMENT

മുംബൈ∙ മുംബൈയിൽ നിന്നു കേരളത്തിലേക്കുള്ള ആദ്യത്തെ ശ്രമിക് സ്പെഷൽ ട്രെയിൻ (01888) ഇന്നു രാത്രി എട്ടിനു കുർളയിൽ (എൽടിടി) നിന്നു തിരുവനന്തപുരത്തേക്കു തിരിക്കും. നാളെ രാത്രി 11ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

റവന്യു മന്ത്രിയും മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനുമായ ബാലാസാഹെബ് തോറാട്ടാണ് ട്രെയിൻ സജ്ജമാക്കിയ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിർദേശാനുസരണം കോൺഗ്രസ് മഹാരാഷ്ട്ര ഘടകം മുൻകൈയെടുത്ത് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ പേരുവിവരങ്ങൾ ശേഖരിച്ചു മഹാരാഷ്ട്ര സർക്കാരിനു കൈമാറിയിരുന്നു. സൗജന്യ യാത്രയാണ് ഒരുക്കുന്നത്.

20ൽ അധികം കോച്ചുകളുള്ള നോൺ എസി ട്രെയിനിന് കേരളത്തിൽ ഷൊർണൂർ, എറണാകുളം എന്നിവിടങ്ങളിൽ ടെക്നിക്കൽ സ്റ്റോപ്പുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സാങ്കേതിക കാര്യങ്ങൾക്കും ക്രൂ ചെയ്ഞ്ചിനും വേണ്ടിയുള്ളതാണ് ടെക്നിക്കൽ സ്റ്റോപ്പ്. കേരളത്തിലെ കൊമേഴ്സ്യല്‍ സ്റ്റോപ്പുകൾ സംബന്ധിച്ച് കേരള സർക്കാർ ദക്ഷിണ റെയിൽവേയുമായി സംസാരിച്ചാൽ മലബാറിൽ അടക്കം അതനുസരിച്ച് ക്രമീകരിക്കാൻ സാധിച്ചേക്കും.

English Summary: Kurla-Thiruvananthapuram Special Train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com