ADVERTISEMENT

കോഴിക്കോട്∙ കോർപ്പറേഷൻ ഓഫിസിനു സമീപത്തെ ഇന്ത്യൻ കോഫി ഹൗസിൽ ലോക്ഡൗൺ ലംഘിച്ച് ഭക്ഷണ വിതരണം നടത്തിയതായി ആരോപണം. കോഫി ഹൗസ് പൊലീസെത്തി അടപ്പിച്ചു. കോർപറേഷൻ കാന്റീൻ കൂടിയായ ഇവിടെ നിരവധി ജീവനക്കാർ ഭക്ഷണം കഴിക്കാൻ എത്താറുള്ളതാണ്. ഇന്നലെ ഉച്ചയ്ക്ക് കോർപ്പറേഷൻ ജീവനക്കാർക്ക് മാത്രമാണ് ഭക്ഷണം നൽകിയതെന്നാണ് അധികൃതർ പറഞ്ഞത്.

എന്നാൽ പുറത്തുനിന്നുള്ളവരടക്കം നിരവധിയാളുകൾ ഇവിടെയെത്തി ഭക്ഷണം കഴിച്ചതായി സമീപത്തെ ഹോട്ടലുകാർ പരാതിപ്പെട്ടു. തുടർന്ന് പൊലീസെത്തി ജീവനക്കാരുടെയും ഭക്ഷണം കഴിക്കാനെത്തിയവരുടെയും മൊഴിയെടുത്തു. തുടർന്ന് സ്ഥാപനം അടപ്പിച്ചു. ഒരു മേശയ്ക്ക് ചുറ്റും നാലു പേർ ഇരുന്നു ഭക്ഷണം കഴിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സമീപത്തുള്ള കടക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്.

ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ഹോട്ടലുകളിൽ പാർസൽ വിതരണത്തിന് മാത്രമാണ് അനുമതി. കോഫി ഹൗസിന്റെ സമീപത്തു നിരവധി ഹോട്ടലുകളുണ്ട്. ഇവയെല്ലാം പാർസൽ മാത്രമാണ് നൽകുന്നത്. സംഭവത്തിൽ കോഫി ഹൗസ് മാനേജർക്കെതിരെ കേസെടുക്കുമെന്ന് ടൗൺ പൊലീസ് അറിയിച്ചു.

English Summary: Lockdown Violation in Indian Coffee House, Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com