ADVERTISEMENT

ന്യൂഡൽഹി∙ മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. വെള്ളിയാഴ്ച 2940 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 44,582 ആയി. 24 മണിക്കൂറിനിടെ 63 മരണം റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ മരണസംഖ്യ 1517 ലേക്ക് ഉയർന്നു. മുംബൈയിൽ വെള്ളിയാഴ്ച 1517 കേസുകളും 27 മരണവും റിപ്പോർട്ട് ചെയ്തു. 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച ധാരാവിയിൽ രോഗികൾ 1478 ആയി.

രാജ്യത്ത് കോവി‍ഡ് മരണം 3583 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 148 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ‌രാജ്യത്ത് ആകെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,447 ആയി. അതിൽ 66,330 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 48,533 പേർ രോഗം മാറി ആശുപത്രി വിട്ടു. വ്യാഴാഴ്ച വരെ റിപ്പോർട്ട് ചെയ്ത 80 ശതമാനം കേസുകളും അഞ്ചു സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നിവയാണ് അഞ്ചു സംസ്ഥാനങ്ങൾ. 

ഗുജറാത്തില്‍ വെള്ളിയാഴ്ച 373 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 29 പേരാണ് മരിച്ചത്. ഇതോടെ ആകെ രോഗികള്‍ 13,273 ആയി. മരണസംഖ്യ 802. അഹമ്മദാബാദില്‍ മാത്രം ഇതുവരെ 645 മരണം ഉണ്ടായി. ഡൽഹിയിൽ 208 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച 660 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം ഡൽഹിയിൽ സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.  ഇതോടെ ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം 12,000 ആയി. 

English Summary : India Covid updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com